Uncategorized

സസ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനവ്

“Manju”

ഡല്‍ഹി: രാജ്യത്തേക്കുള്ള സസ്യ എണ്ണ ഇറക്കുമതിയിൽ ഡിസംബറിൽ വൻ വർദ്ധനവ്. ഇറക്കുമതി 28 ശതമാനം ഉയര്‍ന്ന് 15.66 ലക്ഷം ടണ്ണായി. ഒരു വര്‍ഷം മുമ്പ് സസ്യ എണ്ണയുടെ ഇറക്കുമതി 12,26,686 ടണ്ണായിരുന്നുവെന്ന് സോള്‍വെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കണക്കുകള്‍ പ്രകാരം, ഭക്ഷ്യ അല്ലെങ്കില്‍ പാചക എണ്ണകളുടെ ഇറക്കുമതി 12,16,863 ടണ്ണില്‍ നിന്ന് 15,55,780 ടണ്ണായി ഉയര്‍ന്നപ്പോള്‍ ഭക്ഷ്യേതര എണ്ണകളുടെ കയറ്റുമതി 9,832 ടണ്ണില്‍ നിന്ന് 10,349 ടണ്ണായി ഉയര്‍ന്നു. ഭക്ഷ്യ എണ്ണ വിഭാഗത്തില്‍, ശുദ്ധീകരിച്ച (ആര്‍ബിഡി) പാമോലിന്‍ ഇറക്കുമതി 2022 ഡിസംബറില്‍ 24,000 ടണ്ണില്‍ നിന്ന് 2,56,398 ടണ്ണായി ഉയര്‍ന്നു. ക്രൂഡ് പാമോയില്‍ (സിപിഒ) ഇറക്കുമതി 5,28,143 ടണ്ണില്‍ നിന്ന് 8,43,849 ടണ്ണായി വര്‍ധിച്ചു

Related Articles

Back to top button