Uncategorized

വൈക്കത്ത് സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്

“Manju”
വൈക്കത്ത് നടന്സൈന ബർ സുരക്ഷ ബോധവത്ക്കരണ ക്ലാസിൽ സി.വേണുഗോപാൽ ക്ലാസ് എടുക്കുന്നു.

വൈക്കം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതിയനുസരിച്ച് വൈക്കം ഏരിയയിൽ സ്ക്കൂളുകൾ കേന്ദ്രീകരിച്ചുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടന്നു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹൈസ്ക്കൂളിൽ വച്ച് നടന്ന ക്ലാസ്സ് നയിച്ചത് ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജറും റിട്ട.പോലീസ് ഉദ്യോഗസ്ഥനുമായ സി.വേണുഗോപാലാണ്. നൂറോളം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.എസ്.സിന്ധു സ്വാഗതം ആശംസിക്കുകയും ശാന്തിഗിരി വൈക്കം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) വി.ജോയ് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.എസ്.സിന്ധു, എ.ജി.എം. വി.ജോയ് എന്നിവർ വേദിയിൽ

Related Articles

Check Also
Close
  • ……
Back to top button