IndiaKeralaLatest

ലോക്ക്ഡൗണില്‍ ശമ്പളം കിട്ടാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവില്‍ ശമ്പളം ലഭിക്കാത്ത ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്കു തൊഴിലില്ലായ്മ വേതനം നല്‍കാന്‍ ഇഎസ്‌ഐ ബോര്‍ഡ് തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന യോഗം ഇതിന് അംഗീകാരം നല്‍കി. 6710.67 കോടി രൂപയാകും ഏകദേശ ചെലവെന്നാണു ബോര്‍ഡിന്റെ കണക്ക്.

അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതിയുടെ ഭാഗമായാണ് ശമ്ബളം ലഭിക്കാത്ത കാലത്തെ അലവന്‍സ് നല്‍കുക. നേരത്തെ, ജോലി നഷ്ടപ്പെടുന്ന ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്ലില്ലായ്മ വേതനം നല്‍കിയിരുന്നതും അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതി വഴിയായിരുന്നു.

ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച്‌ 24 മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ 31 വരെയാണ് പുതിയ പദ്ധതിയുടെ കാലാവധി. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഇഎസ്‌ഐ ബോര്‍ഡ് അംഗങ്ങളുമായി തൊഴില്‍ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ച്‌ 31ന് മുന്‍പ് രണ്ട് വര്‍ഷം ഇഎസ്‌ഐ അംഗമായിരുന്ന, ശമ്ബളം കിട്ടാതാവുന്നതിന് തൊട്ടുമുന്‍പുള്ള കോണ്‍ട്രിബ്യൂഷന്‍ സമയത്ത് 78 ദിവസത്തില്‍ കുറയാതെയോ, അതിന് മുന്‍പത്തെ 3 കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ ഏതിലെങ്കിലും കുറഞ്ഞത് 78 ദിവസമോോ വിഹിതമടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

Related Articles

Back to top button