IndiaLatest

കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന്‍‍ ആഘോഷിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : ഓഫീസ് ജീവനക്കാരുടെ മക്കളോടൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വീപ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, തോട്ടം തൊഴിലാളികള്‍, പ്യൂണ്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ മോദി പങ്കുവെച്ചിട്ടുണ്ട്. ഏറെ പ്രത്യേകതകള്‍ ഉളള രക്ഷാബന്ധന്‍ എന്നാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

രക്ഷാബന്ധനോടനുബന്ധിച്ച്‌ പ്രധാനമന്ത്രിക്ക് വൃന്ദാവനിലെ വിധവകള്‍ 501 രാഖികളും 75 ദേശീയ പതാകകളും പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വൃന്ദാവനിലെ മാ ശാരദ, രാധാ തില ആശ്രമങ്ങളില്‍ താമസിക്കുന്ന വിധവകള്‍ പ്രധാനമന്ത്രി മോദിയുടെ കളര്‍ ഫോട്ടോകളുള്ള രാഖികള്‍ സ്വയം നിര്‍മിച്ച്‌ അയച്ചു നല്‍കുകയായിരുന്നു.

Related Articles

Back to top button