InternationalLatest

മെസിയുടെ ഓരോ മിനിറ്റിനും പൊന്നും വില

“Manju”

പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കായി ഫ്രഞ്ച് ക്ലബ് പിഎസ്ജി വാഗ്ദാനം ചെയ്യുന്നത് വന്‍ പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. ബാഴ്‌സലോണ വിട്ട മെസി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചിരുന്നു. മെസിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി അധികൃതര്‍.

മെസിയുമായി പിഎസ്ജി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

Related Articles

Back to top button