LatestSports

‘കേട്ടതൊക്കെ വ്യാജം’; ദ്രാവിഡും അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് രോഹിത് ശര്‍മ

“Manju”

മുംബൈ: രാഹുല്‍ ദ്രാവിഡും അജിത് അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് രോഹിത് ശര്‍മ. ടി-20 ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മൂവരും യോഗം ചേര്‍ന്നെന്ന ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടാണ് രോഹിത് തള്ളിയത്. ആദം ഗില്‍ക്രിസ്റ്റുമായി നടത്തിയ അഭിമുഖത്തിലാണ് രോഹിതിന്റെ വെളിപ്പെടുത്തല്‍.

അഗാര്‍ക്കര്‍ ദുബായിലെവിടെയോ ഗോള്‍ഫ് കളിക്കുകയാണ്. ദ്രാവിഡ് ബെംഗളൂരുവില്‍ തന്റെ മകന്‍ കളിക്കുന്നത് കാണുന്നു. ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ല. നേരിട്ട് പറയുമ്പോള്‍ മാത്രമേ ഇന്നത്തെക്കാലത്ത് ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാവൂ എന്നും രോഹിത് പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുക. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റിനുള്ള ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.

Related Articles

Back to top button