Uncategorized

ചാവക്കാട് സൈക്കിൾ യാത്രാസംഘം ശാന്തിഗിരിയിൽ

“Manju”
“പുസ്തകം കൈയിലെടുക്കൂ, സ്ക്രീൻ ടൈം കുറയ്ക്കൂ’ എന്ന സന്ദേശവുമായി പര്യടനം നടത്തുന്ന ചാവക്കാട് സ്വദേശി എം.വി. ഷക്കീലും തൃശ്ശൂര്‍ സ്വദേശി പി.എ. കുഞ്ഞുവും ശാന്തിഗിരിയിലെത്തിയപ്പോള്‍…

പോത്തൻകോട് : പുസ്തകവായനയുടെ പ്രചരണാർത്ഥം പുന്നയൂർക്കുളത്തുനിന്ന് സൈക്കിളിൽ തലസ്ഥാനത്തിയ യുവാക്കൾ പൂജിതപീഠം സമർപ്പണസുദിനത്തിൽ ശാന്തിഗിരി ആശ്രമത്തിലുമെത്തി. “പുസ്തകം കൈയിലെടുക്കൂ, സ്ക്രീൻ ടൈം കുറയ്ക്കൂഎന്ന സന്ദേശവുമായി കഴിഞ്ഞ മാസം 24 ന് പത്രപ്രവർത്തകനായ ചാവക്കാട് സ്വദേശി എം. വി. ഷക്കീലും സ്വകാര്യ കമ്പനി ജീവനക്കാരനായ തൃശൂർ സ്വദേശി പി.. കുഞ്ഞുവും തലസ്ഥാനത്തേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്.

ദിവസം 100 കി.മി എന്ന രീതിയിലായിരുന്നു യാത്ര. പുന്നയൂർക്കുളത്തെ കമലാസുരയ്യയുടെ സ്മാരകത്തിൽ നിന്ന് തുടങ്ങിയ യാത്ര ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി. ഫോണിനോടും കമ്പ്യൂട്ടറിനോടും ഗെയിമുകളോടുമുളള അമിതഭ്രമത്തിനെതിരെയുളള സന്ദേശമായ സൈക്കിൾയാത്ര നടത്തുന്ന രണ്ടംഗ സംഘം മാതൃഭൂമി തലസ്ഥാനത്ത് സംഘടിപ്പിച്ച ഫെസ്റ്റിവെലിലും ശ്രദ്ധേയമായിരുന്നു. യാത്രാവഴിയിൽ വിവിധ സാംസ്കാരിക സംഘടനകളും സ്കൂളുകളും ഈ യുവക്കൾക്ക് സ്വീകരണങ്ങൾ നൽകിയിരുന്നു. മാതൃഭൂമി ഫെസ്റ്റിവലിൽ വെച്ച് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ കാണുകയും ഒരു സുഹൃത്ത് മുഖേന ആശ്രമത്തെക്കുറിച്ച് കൂടുതൽ അറിയുകയുമായിരുന്നെന്ന് ഷക്കീൽ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു. ആശ്രമത്തിലെ സ്പിരിച്വൽ സോൺ സന്ദർശിച്ച് പൂജിതപീഠം സമർപ്പണാഘോഷങ്ങളിൽ പങ്കെടുത്തതിന്റെ സന്തോഷവും നാട്ടുകാരനും സുഹൃത്തുമായ മുതുവട്ടൂർ ഖത്തീബ് സുലൈമാൻ അസ്‌‌ഹരിയെ ആശ്രമത്തിൽ കണ്ടതും സംസ്ഥാന യുവജന കമ്മീഷൻ ചിന്ത ജെറോമുമായി സൈക്കിൾ വിശേഷങ്ങൾ പങ്കുവെച്ചതും ഷക്കീൽ തന്റെ ഫെയ്സ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

https://m.facebook.com/story.php?story_fbid=pfbid035Qsck1XG5asWPLZotUVcAZebCiuGttqJJwXPQPtXRw9kA7J163EkgqsMcUJr4ThSl&id=1588647945&mibextid=Nif5oz

ആശ്രമത്തിൽ നിന്നും തിരികെ കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കാണ് മടക്കയാത്ര. മെയ് ആദ്യവാരത്തിൽ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് നടത്താനിരിക്കുന്ന സൈക്കിൾ യാത്രയ്ക്ക് ശേഷം വീണ്ടും ആശ്രമത്തിൽ എത്തുമെന്നും സംഘാംഗമായ കുഞ്ഞു പറഞ്ഞു.

‘പുസ്തകം കൈയിലെടുക്കൂ, സ്ക്രീൻ ടൈം കുറയ്ക്കൂ എന്ന സന്ദേശവുമായി സൈക്കിൾ യാത്ര നടത്തുന്ന രണ്ടംഗ സംഘം ശാന്തിഗിരി ആശ്രമത്തിൽ

Related Articles

Back to top button