Uncategorized

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരും

“Manju”

ഡല്‍ഹി : ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2023 -24) രാജ്യം 6 മുതല്‍ 6.8 ശതമാനം വരെ വളര്‍ച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു.

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ സര്‍വെ 8 മുതല്‍ 8.5 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് വളര്‍ച്ചയാണ് സര്‍ക്കാര്‍ നടപ്പ് വര്‍ഷം പ്രതീക്ഷിക്കുന്നത്. 2021-22 ല്‍ 8.7 ശതമാനം വളര്‍ച്ച നേടി. 2020-21 ല്‍ മൈനസ് (-)6.6 ശതമാനം വര്‍ച്ച നേടിയിരുന്നു. 2019-20 ല്‍ 3.7 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയത്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ജിഡിപി 6.5 ശതമാനം ആയി വളര്‍ച്ച കാണിക്കും. നിലവില്‍ ഇത് 7% ആയിരുന്നു. ജിഡിപിയില്‍ കുറവുവന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button