Uncategorized

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ അധ്യാപിക

“Manju”

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഗുരുവായി ഏഴ് വയസുകാരി. ഏഴ് വയസും 165 ദിവസവും പ്രായമുള്ള പ്രണ്‍വി ഗുപ്തയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹയായത്. വളരെ ചെറുപ്പം മുതലേ പ്രണ്‍വിക്ക് യോഗയില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഈ താല്‍പര്യം തിരിച്ചറിഞ്ഞ പ്രണ്‍വിയുടെ അമ്മയാണ് ആദ്യം യോഗ പഠിപ്പിച്ചത്.

പ്രണ്‍വി മൂന്നര വയസ് മുതല്‍ അമ്മയോടൊപ്പം യോഗ ചെയ്യാറുണ്ടായിരുന്നു. 200 മണിക്കൂര്‍ യോഗ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം, പ്രണ്‍വി ഇപ്പോള്‍ യോഗ അലയന്‍ ഓര്‍ഗനൈസേഷനില്‍ സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടറാണ്. യോഗയെ തന്റെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന ഈ പെണ്‍കുട്ടി, കൂടുതല്‍ ആളുകള്‍ യോഗയെക്കുറിച്ച്‌ പഠിക്കണമെന്നും അത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ആഗ്രഹിക്കുന്നു. യോഗയ്ക്ക് ഒരാളുടെ വ്യക്തിജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നാണ് പ്രണ്‍വി അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button