Uncategorized

സിദ്ധ ചികിത്സയ്ക്ക് കേരളത്തിൽ പ്രചാരമേറുന്നു – കെ പി മോഹനൻ എം എൽ എ

“Manju”
. ആറാമത് സിദ്ധദിനാചരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കെ.പി.മോഹനൻ എം.എൽ.എ. നിർവ്വഹിക്കുന്നു.

കൂത്തുപറമ്പ്: ആയുഷ് ചികിത്സാ സമ്പ്രദായങ്ങളിൽ ഉൾപ്പെടുന്ന സിദ്ധ ചികിത്സയ്ക്ക് കേരളത്തിൽ പ്രാധാന്യം വർദ്ധിച്ചു വരുന്നതായി കെ പി മോഹനൻ എം.എൽ.എ . ആറാമത് സിദ്ധദിനാചരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ചികിത്സാ വകുപ്പ്,
നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ അഭിമുഖ്യത്തിൽ സിദ്ധാ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ശാന്തിഗിരി ആശ്രമത്തിന്റെയും സഹകരണത്തോടെ  ചൊവ്വാഴ്ച (31 / 1/ 23-ന്) കൂത്തുപറമ്പ് മാറോളി ഘട്ടിൽ വച്ച് സംഘടിപ്പിച്ച സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും സിദ്ധാ എക്സ്പോയും ആരോഗ്യ പാചക മത്സരവും നടത്തുകയുണ്ടായി.

കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. സുജാത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷന്റെ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജിത് കുമാർ കെ.സി. സിദ്ധദിന സന്ദേശം നൽകി. ശാന്തിഗിരി ആശ്രമം തലശ്ശേരി, കണ്ണൂർ ഏരിയയുടെ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വി മഹനീയ സാന്നിധ്യം വഹിച്ചു. കണ്ണൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അജിത, ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ ജനറൽ മാനേജർ ഡോ.എം. മുരളീധരൻ, SIMAI സംസ്ഥാന ട്രഷറർ ഡോ. സംഘമിത്ര .എസ് , SIMAI കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ.സൗമ്യ . ഒ , തലശ്ശേരി ഗവൺമെൻറ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ (സിദ്ധ) ഡോ. വിധു പ്രിയ.എം  തുടങ്ങിയവർ സംസാരിച്ചു.

സിദ്ധാ ദിനത്തോടനുബന്ധിച്ച് ഡോ. മോനിഷയുടെ നൃത്ത ശില്പവും വേദിയിൽ അരങ്ങേറി. സിദ്ധദിനാചരണത്തിന്റെ ഭാഗമായി എത്തി ചേർന്ന എല്ലാവർക്കും സിദ്ധൗഷധമായ ‘മാതുളൈ മണപ്പാഗ്’ വിതരണം ചെയ്തത് ഏറെ ജനശ്രദ്ധ ആകർഷിച്ചു. സൗജന്യ മെഡിക്കൽ ക്യാബിൽ സിദ്ധ വൈദ്യത്തിലെ സവിശേഷ ചികിത്സാ രീതിയായ വർമ്മ ചികിത്സയുടെ ഓ പി വിഭാഗത്തിൽ വൻ ജന തിരക്കാണ് അനുഭവപ്പെട്ടത്.

Related Articles

Check Also
Close
Back to top button