Uncategorized

പൂജിതപീഠം സമര്‍പ്പണം; പ്രാർത്ഥനയും പുഷ്പസമർപ്പണവും ജനുവരി 13 വെള്ളിയാഴ്ച ആരംഭിക്കും

പ്രചരണ പരിപാടികളുടെ ഉദ്ഘാടനം കണ്ണൂരിൽ ജനുവരി 15 ഞായറാഴ്ച

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ ഈ വർഷത്തെ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രാർത്ഥനയും പുഷ്പസമർപ്പണവും ജനുവരി 13 ന് വെള്ളിയാഴ്ച രാവിലെ 6 ന്റെ ആരാധനയ്ക്കുശേഷം കേന്ദ്ര ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും ആരംഭിക്കും.  ജനുവരി 15 ന് ഞായറാഴ്ച രാവിലെ 11.00മണിക്ക്  കണ്ണൂരിലുള്ള ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ വെച്ച് പൂജിതപീഠം സമർപ്പണം പ്രചരണ പരിപാടികളുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവ്വഹിക്കുമെന്നും ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
എല്ലാവർഷവും ഫെബ്രുവരി 22 നാണ്  പൂജിതപീഠം സമർപ്പണം.

Related Articles

Back to top button