Uncategorized

അഞ്ച് സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

“Manju”

സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ട അഞ്ചുപേരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയിലാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുക്കും.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്‌സാനുദ്ധീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Related Articles

Check Also
Close
Back to top button