Uncategorized

ബി.കോം. പരീക്ഷയിൽ ബ്രഹ്മചാരിണി സുകൃതയ്ക്ക് ഒന്നാം സ്ഥാനം

എസ്.എന്‍.കോളേജില്‍ ബി.കോം ബിരുദത്തില്‍ ബ്രഹ്മചാരിണി സുകൃതയ്ക്ക് ഒന്നാം സ്ഥാനം

“Manju”
ചെമ്പഴന്തി എസ്. എന്‍ കോളേജ് നല്കിയ മികവിനുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുമായി ബ്രഹ്മചാരിണി എ സുകൃത.


ചെമ്പഴന്തി: കേരള യൂണിവേഴ്സിറ്റി ബി.കോം. പരീക്ഷയിൽ ചെമ്പഴന്തി എസ്.എന്‍.കോളേജിലെ വിദ്യാർത്ഥികളിൽ ബ്രഹ്മചാരിണി എ.സുകൃതയ്ക്ക്  ഒന്നാം സ്ഥാനം. മാർച്ച് 3 രാവിലെ 10.30ന് കോളേജ് ഹാളില്‍ നടന്ന ചടങ്ങില്‍ കോളേജിന്റെ അംഗീകാരപത്രം കേരള യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ.ഡോ.സി.ആര്‍. പ്രസാദ്  ബ്രഹ്മചാരിണി എ.സുകൃതയ്ക്ക് നല്‍കി. ആര്‍. ശങ്കര്‍ മെമ്മോറിയല്‍ സ്പെക്ട്രം മള്‍ട്ടി ഡിസിപ്ലിനറി സെമിനാര്‍ സീരീസ് 2022-23 വേദിയില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റും മെമെന്റോയും നല്‍കിയത്. സെമിനാര്‍ മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാറും കേരള യൂണിവേഴ്സിറ്റി കേരള സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ.ഡോ. സി.ആര്‍. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ചെമ്പഴന്തി എസ്.എന്‍. കോളേജ് 2021-22 ബി.കോം ബാച്ചിലെ വിദ്യാര്‍ത്ഥിനിയായ ബ്രഹ്മചാരിണി എ.സുകൃത ശാന്തിഗിരി ഗുരുമഹിമ കോര്‍ഡിനേറ്ററുമാണ്.

 

Related Articles

Back to top button