Uncategorized

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി വന്‍ വിജയം

“Manju”

ന്യൂഡല്‍ഹി: ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി വന്‍ വിജയത്തിലേക്ക്. ഈ പദ്ധതിയിലൂടെ രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി നീതി ആയോഗ് സിഇഒ പരമേശ്വരന്‍ അയ്യര്‍ പറഞ്ഞു. കൂടാതെ 45000- കോടിയിലധികം രൂപയുടെ നിക്ഷേപവും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 800- കോടി രൂപയോളം ഇന്‍സെന്റീവ് ഇനത്തില്‍ സംരംഭങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. മാര്‍ച്ചിന് മുമ്പ് ഇത് 3000- കോടി മുതല്‍ 4000- കോടി വരെ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിച്ച്‌ തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം. ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവിനായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. 2021-22 മുതല്‍ 2026-27 വരെയുള്ള ആറ് വര്‍ഷക്കാലത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

വാഹനങ്ങള്‍, വാഹന ഘടകങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍സ്, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഉരുക്ക് എന്നീ മേഖലകളിലെ ആഭ്യന്തര ഉത്പാദന വര്‍ദ്ധനവാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കൂടാതെ ചൈനയോടുള്ള ആശ്രിതത്വം കുറയ്‌ക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

Related Articles

Back to top button