Uncategorized

തൊഴിലുറപ്പ് പദ്ധതി; 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രം

“Manju”

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കംപോണന്റ് ഇനത്തില്‍ 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഗ്രാമവികസന മന്ത്രാലയം ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് അടക്കം 14 സംസ്ഥാനങ്ങളില്‍ മെറ്റീരിയല്‍ കംപോണന്റ് ഇനത്തില്‍ കുടിശ്ശികള്‍ ഒന്നും തന്നെ ഇല്ലാതെ പൂര്‍ണമായും കൊടുത്തു തീര്‍ത്തിട്ടുണ്ട്. എന്നിട്ടും 03.02.2023 വരെ രാജ്യത്ത് 6,157 കോടി രൂപയുടെ കുടിശ്ശികയുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ കേരളത്തിന് മാത്രം 137 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ 2022-23 റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം 89,400 കോടി രൂപ വകയിരുത്തിയിരുന്ന സ്ഥാനത്ത് ഇക്കൊല്ലത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റില്‍ വെറും 60,000 കോടി രൂപ മാത്രമാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി ഗവണ്‍മെന്റ് വകയിരുത്തിയത്. ഇത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ഒരു ബൃഹദ് പദ്ധതിയോടുള്ള ഗവണ്‍മെന്റിന്റെ അവഗണനയാണ് വെളിവാക്കുന്നത്.

Related Articles

Back to top button