Uncategorized

മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ സ്നേഹത്തിന്റെ പാഥേയം

“Manju”

നെയ്യാറ്റിൻകര (തിരുവനന്തപുരം) : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര കൊറ്റാമം സാഫല്യം അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സ്നേഹത്തിന്റെ പാഥേയം പദ്ധതിയുടെ ഭാഗമായി ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു. ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായും ഫെബ്രുവരി 22 ന് നടക്കുന്ന പൂജിതപീഠം സമർപ്പണം അർദ്ധവാർഷിക കുംഭമേളയോടനുബന്ധിച്ചുമാണ് സഹായ വിതരണം നടത്തിയത്. നെയ്യാറ്റിൻകര ഏരിയ ഇൻചാർജ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, മാതൃമണ്ഡലം ഏരിയ പ്രതിനിധികൾ ആത്മബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

 

 

Related Articles

Back to top button