Uncategorized

ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടു , ഒടുവിൽ മരണത്തിനു കീഴടങ്ങി

“Manju”

ബെയ്ജിംഗ് ; സിചുവാന് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപെട്ടതിലൂടെ ശ്രദ്ധ നേടിയ ചൈനയിലെ പന്നി മരണത്തിനു കീഴടങ്ങി . ഴു ജിയാന്‍ക്വിയാങ് എന്നറിയപ്പെടുന്ന പന്നിയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

2008 ൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മഴവെള്ളം മാത്രം കുടിച്ച് 36 ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കഴിഞ്ഞ് മരണത്തിൽ നിന്നും രക്ഷപെട്ടതാണ് ഈ പന്നി. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അന്ന് 90,000 പേർ മരണപ്പെട്ടിരുന്നു .ഈ സംഭവത്തോടെ ചൈനയിൽ ഏറെ പ്രസിദ്ധനായിരുന്നു ഴു ജിയാന്‍ക്വിയാങ്.

മരണസമയത്ത് ഇതിന് 14 വയസ്സായിരുന്നു. ഭൂകമ്പത്തിനുശേഷം, പന്നിയെ താമസിപ്പിച്ചിരുന്ന സിചുവാന്‍ പ്രവിശ്യയിലെ ജിയാന്‍ചുവാന്‍ മ്യൂസിയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഊർജ്ജസ്വലതയുടെയും ,പ്രതീക്ഷയുടെയും പ്രതീകമായിരൂന്നു ചൈനയ്ക്ക് ഈ പന്നി .

സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിലൂടെ ദശലക്ഷക്കണക്കിന് ആളുകളാണ് പന്നിയെ അനുസ്മരിക്കുന്നതിനും ആദരാഞ്ജലി അർപ്പിക്കുന്നതിനും എത്തിയത്.”സ്ട്രോംഗ്-വിൽഡ് പിഗ് മരിച്ചു” എന്ന ഹാഷ്‌ടാഗിൽ 43 ലക്ഷം പേര്‍ പന്നിക്ക് ആദരാജ്ഞലി അർപ്പിച്ചു.

Related Articles

Back to top button