Uncategorized

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് സന്ദർശിച്ചു.

“Manju”

എറണാകുളം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് സന്ദർശിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണത്തിനിടെയാണ് പ്രതിപക്ഷനേതാവ് ആശ്രമത്തിലെത്തിയത്. ആശ്രമം ബ്രാഞ്ച് ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി ചുമതലക്കാരായ കെ.സതീശൻ, അഡ്വ. കെ.സി. സന്തോഷ് കുമാർ, ബ്രഹ്മചാരി അനൂപ് ടി.പി., എറണാകുളം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ പുഷ്പരാജ്, രാധാകൃഷ്ണൻ പാറപ്പുറം, അഖിൽ ജെ.എൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഡി.ജെ. വിനോദ് എം.എൽ.എ. പ്രതിപക്ഷനേതാവിനെ അനുഗമിച്ചിരുന്നു. ആശ്രമം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രത്രമാധ്യമ പ്രതിനിധികളുമായും സംവദിച്ചു.

Related Articles

Back to top button