Uncategorized

എയര്‍ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങുന്നു

“Manju”

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് കമ്പനിയായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങളും അമേരിക്കയിലെ ബോയിംഗില്‍ നിന്നും 220 വിമാനങ്ങളും വാങ്ങാനാണ് തീരുമാനം. ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയതിന് ശേഷം എയര്‍ഇന്ത്യ നല്‍കുന്ന ആദ്യ ഓര്‍ഡറാണിത്.

ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കരാറാണിത്. വര്‍ഷാവസാനത്തോടെ ആദ്യ വിമാനം ലഭിക്കും. ബാക്കി 2025 പകുതിയോടെ എത്തും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും അറിയിച്ചു.

Related Articles

Back to top button