Uncategorized

സിറിയയ്ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ ‍

“Manju”

ന്യൂഡല്‍ഹി: സിറിയയ്‌ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സിറിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയ്‌ക്ക് വ്യോമസേന വൈദ്യ സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സഹായ വസ്തുക്കള്‍ സൗജന്യമായി എത്തിക്കാമെന്ന് വിമാനകമ്പനി ആയ ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്.

രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം യാത്രയായത്. മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. ദുരിതബാധിതര്‍ക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയും വിമാനത്തിലുണ്ട്.

തുര്‍ക്കിയ്‌ക്ക് സാധ്യമായ സഹായം പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായഹസ്തവുമായി സേന യാത്ര തിരിച്ചത്. തുര്‍ക്കിസിറിയന്‍ അതിര്‍ത്തിയിലുണ്ടായ ഭൂകമ്ബത്തില്‍ ഏകദേശം 15,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ എട്ടിരട്ടി വരെ ഉയര്‍ന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Related Articles

Back to top button