: ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി
ഹൈദരാബാദ് : ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ ഇന്റീരിയര്‍ ഡിസൈനര്‍ ഹേമന്ദ്കുമാറിനെയാണ് കൊലപ്പെടുത്തിയത് . യുവാവിനെ യുവതിയുടെ ബന്ധുക്കളും ഗുണ്ടകളും കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന അവന്തി റെഡ്ഡിയെ ജൂണ്‍ 11നാണ് ഹേമന്ദ്കുമാര്‍ വിവാഹം കഴിച്ചത് . സംഭവത്തില്‍ അവന്തിയുടെ പിതാവ് ലക്ഷ്മ റെഡ്ഡി, മാതാവ് അര്‍ച്ചന, അമ്മാവന് ഗുദുരു യുഗേന്ദര്‍ റെഡ്ഡി, സഹോദരന് ഗുദുരു സന്ദീപ് റെഡ്ഡി എന്നിവരടക്കം 14 പേരെ അറസ്റ്റ് ചെയ്തു . ഹേമന്ദിനെയും അവന്തിയെയും ഒരുമിച്ചാണ് തട്ടിക്കൊണ്ടുപോയത്. അവന്തിയെ ഇറക്കിവിട്ടശേഷം ഹേമന്ദിനെ കാറില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നു.