KeralaLatest

അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

“Manju”

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗത്തില്‍ ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് സുരാജ് വെഞ്ഞാറമൂടിന് നോട്ടീസ് അയച്ചിരുന്നു. മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയിരുന്നില്ല.

റജിസ്റ്റേര്‍ഡ് ആയി അയ്യച്ച നോട്ടീയ് സുരാജ് വെഞ്ഞാറമൂട് കൈപറ്റിയതിന്റെ രസീത് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടു പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. 2023 ജൂലൈ 29ന് രാത്രിയായിരുന്നു അപകടം. തമ്മനം-കാരണക്കോടം റോഡില്‍ സുരാജ് വെഞ്ഞാറമൂട് അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രകന് പരിക്കേല്‍ക്കുകയായിരുന്നു. മഞ്ചേരി സ്വദേശി ശരത്തിന് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. വലതുകാലിലെ വിരലുകള്‍ക്കായിരുന്നു ശരത്തിന് പരിക്കേറ്റത്. കേസ് രജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം പൊലീസ് പിന്നീട് എഫ്‌ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.

Related Articles

Back to top button