InternationalLatest

അടഞ്ഞു കിടന്ന വിദ്യാലയത്തിൽ 215 കുട്ടികളുടെ അവശിഷ്ടം

“Manju”

ഒട്ടാവ: അടഞ്ഞുകിടന്ന ഒരു ബോർഡിംഗ് സ്‌കൂളിൽ നിന്നും കണ്ടെത്തിയത് 215 കുരുന്നുകളുടെ ശരീരാവശിഷ്ടങ്ങൾ. കാനഡയിലെ കാംലൂപ്പ് ഇന്ത്യൻ റെസിഡൻഷ്യൽ ഗോത്ര സ്‌കൂളിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.19-ാം നൂറ്റാണ്ടിൽ ഗോത്രസമൂഹങ്ങൾക്കായി നടത്തിയിരുന്ന സ്‌കൂളിലാണ് സംഭവം. ലേസർ സംവിധാനങ്ങളുപയോഗിച്ചുള്ള സ്‌കാനിംഗിലാണ് സ്‌ക്കൂളിന്റെ തറയ്ക്ക് താഴെ 215 കുട്ടികളെ കൊലചെയ്ത് മൂടിയെന്ന കണ്ടെത്തൽ. 1978ൽ അടച്ചുപൂട്ടിയ സ്ഥാപനം ഇത്രയും വർഷം അനാഥമായി കിടക്കുകയായിരുന്നു. 1950കളിൽ ഒരേ സമയം 500 കുട്ടികൾ ഒരേ സമയം ഇവിടെ താമസിച്ചിരുന്നു. 1969ലാണ് ഭരണകൂടം ജനാധിപത്യ സംവിധാനമനുസരിച്ച് സ്‌കൂൾ ഏറ്റെടുത്തത്.

ചരിത്രത്തിലെ ക്രൂരതകൾ ഏറെ വേദനിപ്പിക്കുന്നതാണെന്നായിരുന്നു സംഭവത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. ഇത്രയധികം കുട്ടികൾ എങ്ങനെ മരണപ്പെട്ടുവെന്നും എന്തുകൊണ്ട് കെട്ടിടത്തിലെ തറയ്ക്ക് താഴെ അവരെ അടക്കം ചെയ്തതെന്നും തെളിഞ്ഞിട്ടില്ല. 19-ാം നൂറ്റാണ്ടിൽ തനതു ഗോത്രസമൂഹത്തെ ഉന്മൂലനം ചെയ്യാൻ നടത്തിയ ക്രൂര സംഭവമായിട്ടാണ് ചരിത്രകാരന്മാർ സംശയിക്കുന്നത്. സ്‌ക്കൂൾ ഭരണകാലത്തെ രേഖകളിലൊന്നും ഈ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളില്ല.

പഴയകാല കാനഡയിലെ റോമൻ കത്തോലിക്ക അധിനിവേശ സമയത്ത് കൊടിയ പീഡനങ്ങളാണ് ഗോത്രസമൂഹത്തിന് നേരിടേണ്ടിവന്നിട്ടുള്ളത്. 1890ൽ ആരംഭിച്ച സ്‌കൂളിലേക്ക് ഗോത്രവിഭാഗത്തിൽ നിന്ന് തലമുറമാറ്റത്തിനായും മതപരിവർത്തനത്തിനു മായും നിർബന്ധിച്ചാണ് കുട്ടികളെ എത്തിച്ചിരുന്നതെന്നും ചരിത്രകാരന്മാർ ആരോപിക്കുന്നു. അദ്ധ്യാപകർ കുട്ടികളെ ലൈംഗികമായും പീഡിപ്പിച്ചിരുന്നു. 1,50,000 ഗോത്രവിദ്യാർത്ഥികൾ പലകാലങ്ങളിലായി പഠിച്ച ഇവിടെ 3200 കുട്ടികൾ പീഡനം മൂലം കൊലചെയ്യപ്പെട്ടെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Back to top button