IndiaLatest

വാട്സ് ആപ്പ് വേണ്ട , ഇനി സന്ദേശ് ; ഡിജിറ്റൽ ഇന്ത്യക്ക് സ്വന്തം മെസേജിംഗ് ആപ്പ്

“Manju”

ന്യൂഡൽഹി: വാട്സ് ആപ്പിനു പകരമായി തദ്ദേശീയ മെസേജിംഗ് ആപ്പ് തയാറാക്കി കേന്ദ്ര സർക്കാർ. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ‘ സന്ദേശ്’ എന്ന പുതിയ മെസേജിംഗ് ആപ്പ് പുറത്തിറക്കിയത് . ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള .വാട്സാപ്പിന് പകരം സന്ദേശ് ആപ് ഉപയോഗിക്കാനാണ് തീരുമാനം .

ഗവൺമെന്റിന്റെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വാട്സ്ആപ്പിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമിനു രൂപം നൽകിയത് . മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ഉപയോഗിച്ച് എല്ലാത്തരം ആശയവിനിമയങ്ങൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം. സർക്കാർ ജീവനക്കാർക്കും സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾക്കും സന്ദേശ് ആപ്പ് പ്രയോജനപ്പെടുത്താം .

ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ പറഞ്ഞു . എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഉൾപ്പെടുത്തിയാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിന്റെ പൂർണ്ണ നിയന്ത്രണം ഇന്ത്യ ഗവണ്മെന്റിൽ അധിഷ്ടിതമായിരിക്കും . വണ്‍-ടു-വണ്‍ മെസേജിങ്, ഗ്രൂപ് മെസേജിങ് തുടങ്ങിയവയും ഈ ആപ്പിൽ ലഭ്യമാണ് . പുതിയ ഐ ടി നിയമം ഇന്ത്യയിൽ നടപ്പാക്കാനുള്ള തീരുമാനത്തെ അടുത്തിടെ വാട്സ് ആപ്പ് ചോദ്യം ചെയ്തിരുന്നു . അതിനു പിന്നാലെയാണ് തദ്ദേശീയ മെസേജിംഗ് ആപ്പ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്നത് .

Related Articles

Back to top button