Uncategorized

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

“Manju”

കൊട്ടാരക്കര: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കാവനാട് ശശിയയാണ് (47) അറസ്റ്റിലായത്. ഒന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ ശശിയെ കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. അണ്ടൂർ ബിവറേജസിനു സമീപത്ത് വെച്ച് പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്നാണ് അന്തർ സംസ്ഥാന മോഷണ സംഘത്തിലെ അംഗമാണെന്ന് തിരിച്ചറിഞ്ഞത്. കൊടുങ്ങല്ലൂർ, ആളൂർ, പുതുക്കാട് എന്നിവിടങ്ങളിൽ കവർച്ച നടത്തിയതിനു ശേഷമാണ് കൊട്ടാരക്കരയിലെത്തിയത്.10 വർഷത്തിനുള്ളിൽ തെരുവിൽ യാത്ര ചെയ്യുന്ന യുവതികളിൽ നിന്നും 200 പവൻ സ്വർണമാണ് മോഷ്ടിച്ചത്. 100ൽ അതികം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓടുന്ന ബൈക്കിലിരുന്നുതന്നെ രണ്ട് കൈകൾ ഉപയോഗിച്ച് മോഷണം നടത്താൻ മിടുക്കനാണിയാൾ. ഒപ്പം ഓരോ തവണയും ജയിലിൽ നിന്ന് മടങ്ങി വരുമ്പോൾ മോഷണത്തിൽ പ്രകൽഭരായവരെ കണ്ടെത്തി കൂടെ കൂട്ടും.

പിടിക്കപ്പെടുന്നതിന് മുമ്പ് ജാമ്യത്തിന് വേണ്ടി വക്കീലിന് പണം നൽകി ഏൽപ്പിക്കുന്നതാണ് ശശിയുടെ രീതി. രാത്രിയിൽ ആളൊഴിഞ്ഞ വീട്ടിൽ താമസിച്ച് പകൽ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തും. മോഷ്ടിച്ച സ്വർണങ്ങൾ ഇതര സംസ്ഥാനത്ത് കൊണ്ടുവിൽക്കുകയാണ് പതിവ്. കൊട്ടാരക്കര ഇൻസ്പെക്ടർ വിഎസ് പ്രശാന്ത്, എസ്ഐമാരായ കെ എസ് ദീപു, സുരേഷ് കുമാർ, അജിതൻ, ജോൺസൺ, സിപിഒമാരായ സുരേഷ്, ബിനു, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button