Uncategorized

ആദ്യ ഇന്ത്യൻ നിര്‍മിത ഹൈഡ്രജൻ യാനം; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

എറണാകുളം: ഹൈഡ്രജൻ ഇന്ധനത്തില്‍ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിതയാനം നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചി ഷിപ്പിയാർഡാണ് ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ ഫെറി ബോട്ട് നിർമ്മിച്ചത്. ഇത് ഉത്തർപ്രദേശിലെ വാരാണസിയില്‍ സർവീസ് നടത്തും. നാളെ രാവിലെ 10 മണിയോടെ ഓണ്‍ലൈനായി പ്രധാനമന്ത്രി ബോട്ട് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ഷിപിയാർഡ് സിഎംഡി മധു എസ്. നായർ അറിയിച്ചു.

ഹൈഡ്രജൻ തികച്ചും പരിസ്ഥിതി സൗഹാർദ്ദമായതിനാല്‍ ബോട്ട് സർവീസ് പൂർണമായും മലിന മുക്തമായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നദികളിലൂടെയുള്ള ഹ്രസ്വദൂര സർവീസ് ലക്ഷ്യം വച്ച്‌ നിർമ്മിച്ച ബോട്ടില്‍ 100 പേർക്ക് യാത്ര ചെയ്യാവുന്നതാണ്. ബോട്ടിന്റെ പ്രവർത്തനം വിജയകരമായാല്‍ ഹൈഡ്രൻ ഫ്യുവല്‍ ഉപയോഗിച്ച്‌ സർവീസ് നടത്താവുന്ന ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും വൈകാതെ നിർമ്മിക്കും. ദേശീയ ഉള്‍നാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമ്മിച്ചത്.

Related Articles

Back to top button