Uncategorized

ബീഹാറിലെ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട് ‍വിടുന്നു

“Manju”

 

ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിന്‍റെയും ഡിഎംകെയുടെയും അമിതമായ ഹിന്ദിവിരോധം തമിഴ്നാടിന് തിരിച്ചടിയാകുന്നു. ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുമെന്ന പ്രചാരണം കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബീഹാറിലേതുള്‍പ്പെടെ ഹിന്ദിക്കാരായ തൊഴിലാളികള്‍ തമിഴ്നാട് വിടുന്നതായി വാര്‍ത്ത.. ജീവന്‍ തമിഴ്നാട്ടില്‍ സുരക്ഷിതമല്ലെന്ന ബീഹാറിലെ ചില രാഷ്ട്രീയക്കാരും മറ്റുചിലരും കൊളുത്തുവിട്ട പ്രചാരം കാട്ടുതീപോലെ പടര്‍ന്നതോടെ അന്യഭാഷ തൊഴിലാളികള്‍ തൊഴിലിടം വിട്ട് ഓടി രക്ഷപ്പെടുന്നതായി പരാതി.

എന്നാല്‍ ഹോളി ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും ഹിന്ദിതൊഴിലാളികള്‍ ജന്മനാട്ടിലേക്ക് പോകുന്നതിനെ ഹിന്ദി തൊഴിലാളികള്‍ തമിഴരുടെ ആക്രമണം ഭയന്ന് നാട് വിടുകയാണെന്ന് പ്രചരിപ്പിക്കുകയാണെന്ന് ഡിഎംകെ നേതാക്കളും ഡിജിപിയുംപറഞ്ഞു.

തിരുപ്പൂര്‍, കോയമ്ബത്തൂര്‍, ചെന്നൈ തുടങ്ങി ഹിന്ദി ഭാഷാ തൊഴിലാളികളെ ധാരാളമായിആകര്‍ഷിക്കുന്ന തമിഴ്നാട്ടിലെ നഗരങ്ങളില്‍ നിന്നെല്ലാം ഹിന്ദി ഭാഷാ തൊഴിലാളികള്‍ മുങ്ങുകയാണ്. അവര്‍ ഹോളി ആഘോഷിക്കാനാണ് പോകുന്നതെന്ന് ഡിഎംകെ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും അവകാശപ്പെടുന്നുവെങ്കിലും പലയിടങ്ങളിലും തൊഴിലാളികള്‍ എത്തുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്.

ചെറുകിട ഇടത്തരം വ്യവസായസംരംഭങ്ങള്‍,ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, കെട്ടിടനിര്‍മ്മാണ മേഖല എന്നീ മേഖലകളില്‍ 70 ശതമാനത്തിലധികം ഹിന്ദിക്കാരാണ്. ചെന്നൈ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.രവി പറയുന്നു:”ഞങ്ങളുടെ മേഖലയില്‍ നിന്നും ഒട്ടേറെപ്പേര്‍ തമിഴ്നാട് വിട്ടു. അവരുടെ സംസ്ഥാനങ്ങളില്‍നിന്നും വീട്ടുകാര്‍ തമിഴ്നാട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ നാടിവിടുന്നത്.റസ്റ്റോന്‍റ്, വിനോദസഞ്ചാര മേഖളയില്‍ ഹിന്ദി ഭാഷാ തൊഴിലാളികള്‍ പ്രധാനമാണ്.”

തമിഴ്നാട്ടിലുടനീളം ഹോട്ടല്‍ ശൃംഖലയുള്ള അഡയാര്‍ ആനന്ദ ഭവന്‍റെ എംഡി കെ.ടി. ശ്രീനിവാസരാജ പറയുന്നത് തങ്ങളുടെ പല ഹോട്ടലുകളില്‍ നിന്നും ഹിന്ദി തൊഴിലാളികള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്.

300 തൊഴിലാളികള്‍ പണിക്ക് വന്നില്ലെന്ന് തിരുമുടിവക്കം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍സെക്രട്ടറി ആര്‍. ശെല്‍വം പറയുന്നു. ഏകദേശം25 ശതമാനം കുടിയേറ്റ തൊഴിലാളികളും തമിഴ്നാട് വിട്ടുപോയെന്ന് കക്കാലൂര്‍ ഇന്‍സ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറികെ. ഭാസ്കരന്‍ പറയുന്നു.

തിരുപ്പൂരിലെയും കോയമ്ബത്തൂരിലെയും ഹിന്ദിത്തൊഴിലാളികള്‍ ശനിയാഴ്ച തമിഴ്നാട് വിട്ടു. അവര്‍ ഹോളിക്ക് ശേഷം തിരിച്ചെത്തുമെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു.

Related Articles

Back to top button