Uncategorized

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ഇനി ധാരാശിവ്

“Manju”

മഹാരാഷ്ട്രയിലെ ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ബുധനാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഔറംഗബാദിന്റെ പേര് ഛത്രപതി സംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അനുമതി നടപടികള്‍ പുരോഗമിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ, പി ടി ഐ തുടങ്ങിയ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂര്‍വാല, ജസ്റ്റിസ് സന്ദീപ് മാര്‍നെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ മാസം ഈ രണ്ട് നഗരങ്ങളുടെയും പേരുകള്‍ മാറ്റുന്നത് സംബന്ധിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോയെന്നും അതെ എങ്കില്‍ നിര്‍ദ്ദേശം അംഗീകരിച്ചോ എന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

Related Articles

Back to top button