Uncategorized

പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ ;50 ഏക്കർ വന ഭൂമി കത്തിനശിച്ചു

“Manju”

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ .50 ഏക്കർ വന ഭൂമി കത്തിനശിച്ചു. ഇടിഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചലിലാണ് കാട്ടുതീ പടരുന്നത്.സ്ഥലത്ത് ഇപ്പോഴും തീ പടരുകയാണ്. വിതുര ഫയർഫോഴ്സും പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.പകൽ 11 മണിയോടെയാണ് നാട്ടുകാർ തീ കത്തുന്നത് കണ്ടത്. ഉടൻ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വെയിൽ അധികമായതിനാൽ പെട്ടെന്ന് തീ പടരുകയായിരുന്നു.മ്ലാവ് കൂടുതൽ ഉള്ള മേഖലയാണ് ഇടിഞ്ഞാർ. അതിനാൽ തീ വേഗത്തിൽ നിയന്ത്രണ വിധേയത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Related Articles

Back to top button