India

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരൻ മരിച്ചു

“Manju”

ശ്രീജ

മുംബൈ: മുംബൈയിലെ കിഴക്കന്‍ അന്ധേരിയില്‍ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ദേവ്‌രാജ് നാഗ് എന്ന കുട്ടിയാണ് ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.

മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം നടന്നത്. കുഞ്ഞ് സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചു. ദേവ്‌രാജിന്റെ പിതാവ് പാന്‍ വില്‍പനക്കാരനാണ്. മൂന്ന് സഹോദരങ്ങളുമുണ്ട്.

ആശുപത്രിയിലെത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായില്ല. ബലൂണ്‍ ശ്വസനനാളത്തിലേക്ക് കടന്നതാണ് പ്രശ്‌നമായത്- അച്ഛന്‍ രാജാറാം പറഞ്ഞു. ശ്വസിക്കാന്‍ ബുദ്ധിമുട്ടിയാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Related Articles

Back to top button