IndiaLatest

സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം

“Manju”

ഭോപാല്‍: മധ്യപ്രദേശില്‍ സര്‍കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രം വഴി തയ്യാറാക്കുന്ന ഫിനോയില്‍ മാത്രമെ ഉപയോഗിക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. പൊതുഭരണ വകുപ്പ് സെക്രടറി നിവാസ് ശര്‍മ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഗോക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തില്‍ നിന്നുള്ള ഫിനോയില്‍ ഉപയോഗിക്കണമെന്ന നവംബറില്‍ ചേര്‍ന്ന പ്രത്യേക ‘പശു മന്ത്രിസഭ’ തീരുമാനിച്ചിരുന്നു.

ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്‍ടുകളും ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ പറഞ്ഞു. ഇനി പാല്‍ വറ്റിയ പശുക്കളെ ആരും തെരുവില്‍ ഉപേക്ഷിക്കില്ലെന്നും ഇത് സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button