Uncategorized

യുപിഐ-പേനൗ സഹകരണം ഇന്ത്യ- സിംഗപ്പൂര്‍ ബന്ധത്തിന്റെ നാഴികക്കല്ലാകും

“Manju”

ദില്ലി : യുപിഐപേനൗ സഹകരണം ഇന്ത്യസിംഗപ്പൂര്‍ ബന്ധത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സഹകരണം ഇരു രാജ്യത്തെയും പൗരന്മാര്‍ക്ക് നേട്ടമാകും. പുതിയ കാലഘട്ടത്തില്‍ സാങ്കേതികത എല്ലാവരെയും ബന്ധിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ സാമ്ബത്തിക സാങ്കേതിക സഹകരണത്തിന് പുതിയ അധ്യായം ആണ് ഇതെന്നും മോദി പറഞ്ഞു.

ദീര്‍ഘനാളായി കാത്തിരുന്ന പദ്ധതിക്കാണ് സാക്ഷാത്കാരം ആകുന്നത്. വിദേശ ഇന്ത്യക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയെന്നും മോദി വിശദീകരിച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രിയും പരിപാടിയില്‍ പങ്കെടുത്തു.

യുപിഐ വഴി ഇന്ത്യയില്‍ നിന്ന് ഡിജിറ്റലായി സിങ്കപ്പൂരിലേക്ക് പണം അതിവേഗം കൈമാറാന്‍ സാധിക്കുന്നതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലോങും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മലയാളിയായ മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂര്‍ എംഡി രവി മേനോനും ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button