ഹരിപ്പാട് മാര്‍ ദിവാന്നോസിയോസ് ഓള്‍ഡേജ് ഹോമില്‍ ശാന്തിഗിരി മാതൃമണ്ഡലം സ്നേഹത്തിന്റെ പാഥേയം
ഹരിപ്പാട് ; ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയായ “സ്നേഹത്തിന്റെ പാഥേയം” എന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി2023 ഫെബ്രുവരി 22 പൂജിതപീഠം സമർപ്പണത്തോടനുബന്ധിച്ച് , ഹരിപ്പാട് ഏരിയയിൽ ചേപ്പാട് മാര്‍ ദിവാന്നോസിയോസ് ഫൗണ്ടേഷന്റെ കീഴിലുള്ള ഓള്‍ഡേജ് ഹോമിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങളും ആശ്രമത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും വിതരണം ചെയ്തു. വ്യാഴാഴ്ച (16/02/2023)ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയ ഇൻ ചാർജ് സ്വാമി മധുരനാദന്‍ ജ്ഞാന തപസ്വിയുടെ മഹനീയസാന്നിധ്യത്തിലായിരുന്നു ചടങ്ങ്