Uncategorized

ജസ്റ്റിസ് അബ്ദുൾ നസീർ ആന്ധ്രാപ്രദേശ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

“Manju”

ആന്ധ്രാപ്രദേശിന്റെ പുതിയ ഗവർണറായി ജസ്റ്റിസ് എസ് അബ്ദുൾ നസീർ സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച വിജയവാഡ രാജ്ഭവനിലാണ് പരിപാടി നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.ജെ പ്രശാന്ത് കുമാർ മിശ്ര ജസ്റ്റിസ് അബ്ദുൾ നസീറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന വിഭജനത്തിന് ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ ഗവർണറാണ് അബ്ദുൾ നസീർ.

മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു, മറ്റ് ജനപ്രതിനിധികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കർണാടക സ്വദേശിയായ അബ്ദുൾ നസീർ സുപ്രീം കോടതി ജഡ്ജിയായി കഴിഞ്ഞ മാസമാണ് വിരമിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാതെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് അബ്ദുൾ നസീർ.

Related Articles

Back to top button