Uncategorized

ഏറ്റവും പുതിയ ഐഫോണ്‍ പ്ലാന്റ് തെലങ്കാനയില്‍ ആരംഭിക്കും

“Manju”

ഐഫോണ്‍ പ്ലാന്റ് തെലങ്കാനയില്‍ ആരംഭിക്കാന്‍ ഒരുങ്ങി ഫോക്സ്കോണ്‍. നേരത്തെ ബെംഗളൂരുവിലാണ് പ്ലാന്റ് നിര്‍മ്മിക്കുക എന്നത് സംബന്ധിച്ചുള്ള പ്രസ്താവനകള്‍ കര്‍ണാടക മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഔദ്യോഗിക സ്ഥിതീകരണവുമായി ഫോക്സ്കോണ്‍ രംഗത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഫോക്സ്കോണ്‍ ചെയര്‍മാന്‍ യങ് ലിയാണ് ഇത് വ്യക്തമാക്കിയത്.

ചൈനയിലെ ഐഫോണ്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനും, ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പ്ലാന്റുകള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നത്. ഘട്ടം ഘട്ടമായി ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ശ്രമം. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ, ലോകത്തെ തന്നെ ഏറ്റവും വലിയ ഐഫോണ്‍ ഹബ്ബായി ഇന്ത്യ മാറുന്നതാണ്. ഇതുവഴി ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

Related Articles

Back to top button