IndiaLatest

ജ​ലീ​ലി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം മാ​ത്ര​മാ​ണ് മ​ന്ത്രി​യി​ല്‍ നി​ന്നും തേ​ടി​യ​തെ​ന്നും ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളു​മാ​യു​ള്ള കെ.​ടി. ജ​ലീ​ലി​ന്റെ സൗ​ഹൃ​ദം ഇ​ഡി പ​രി​ശോ​ധി​ക്കും. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലു​മാ​യു​ള്ള ബ​ന്ധം, സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം, ന​യ​ത​ന്ത്ര മാ​ര്‍​ഗ​ത്തി​ലെ​ത്തി​യ മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് മ​ന്ത്രി​യി​ല്‍​നി​ന്നും ഇ​ഡി ചോ​ദി​ച്ച​റി​ഞ്ഞ​ത്. വ​ള​രെ ര​ഹ​സ്യ​മാ​യാ​ണ് മ​ന്ത്രി ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. ആ​ല​പ്പു​ഴ അ​രൂ​രി​ല്‍ സു​ഹൃ​ത്താ​യ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി ഇ​വി​ടെ​നി​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്‌ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് കൊ​ച്ചി​യി​ലേ​ക്ക് പോ​യ​ത്. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ന് പി​ന്നാ​ലെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും ജ​ലീ​ലി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ക്കുമെ​ന്നാ​ണ് സൂ​ച​ന.

Related Articles

Back to top button