തിരുവനന്തപുരം :കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന.
തൊണ്ടി മുതലും കത്തിയും കണ്ടെടുക്കുക എന്നതാണ് അന്വേഷണ സംഘത്തിന്‍െറ പ്രധാന നീക്കം. ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനും നീക്കമുണ്ട്. കൊലപാതകത്തിന് മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ പൊലീസിന്റെ വിലയിരുത്തല്‍.
അതേസമയം മനോരമയുടെ കഴുത്തില്‍ കുത്തിയ കത്തി എവിടെ ഒളിപ്പിച്ചെന്ന കാര്യത്തില്‍ വ്യക്തമായൊരു മറുപടി പ്രതി ആദം അലി ഇത് വരെ നല്‍കിയിട്ടില്ല. തൊണ്ടി മുതലും കത്തിയും കണ്ടെടുക്കുക എന്നതാണ് അന്വേഷണ സംഘത്തിന്‍െറ പ്രധാന നീക്കം. ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനും നീക്കമുണ്ട്. കൊലപാതകത്തിന് മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ പൊലീസിന്റെ വിലയിരുത്തല്‍.
ആദം അലിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. അഡ്വക്കറ്റ് ആളൂരാണ് പ്രതി ആദം അലിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ദിവസമാണ് ആദം അലിയെ ചെന്നൈ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. ഇന്ന് ഉച്ചയോടെ ആദം അലിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.