Uncategorized

ഇന്ത്യയുടെ അഭിമാന പദ്ധതി ആദിത്യ എല്‍-1 ഈ വര്‍ഷം പകുതിയൊടെ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതി ആദിത്യ എല്‍-1 ഈ വര്‍ഷം പകുതിയോടെ സൂര്യനിലേക്ക് കുതിക്കും. ഇതൊടെ സൂര്യനെക്കുറിച്ച്‌ വിശദമായി പഠിക്കാന്‍ പേടകം വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്‌ക്ക് സ്വന്തമാകും.
109 ഭൗമദിനങ്ങള്‍ എടുക്കും ആദിത്യ സൂര്യന്റെ ഉപരിതലത്തില്‍ എത്താന്‍. 1500 കിലോഗ്രാം ഭാരമുള്ള പേടകം സുര്യന്റെ ഫേട്ടോസ്പിയര്‍, ക്രമോസ്പിയര്‍, കോറോണ എന്നീ ഭാഗങ്ങള്‍ വിശദമായി നിരീക്ഷിക്കും. കൂടാതെ സൗരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങള്‍ തുടങ്ങിയവയെല്ലാം ആദിത്യ എല്‍- 1 പഠന വിധേയമാക്കും
ഭൂമിയില്‍ നിന്നും ഒന്നര ലക്ഷം കിലോമീറ്റര്‍ അകലെ ഭൂമിക്കും സൂര്യനുമിടയില്‍ ലാഗ്രാങ് പോയിന്റില്‍ ആദിത്യ എല്‍- 1 എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സൂര്യനെ തടസ്സങ്ങളില്ലാതെ വീക്ഷിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ പോയിന്റിന്റെ പ്രത്യേകത.
ജൂണ്‍- ജുലൈ മാസത്തില്‍ ആദിത്യ എല്‍-1 വിക്ഷേപിക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്‌ആര്‍ഒയെന്ന് ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ലോകത്ത് ആദ്യമായാണ് എക്‌സ്റേ മുതല്‍ ഇന്‍ഫ്രാറെഡ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ ഒരൊറ്റ ഉപഗ്രഹത്തിലൂടെ സമഗ്രമായി പഠിക്കുന്നത്. വിസിബിള്‍ എമിഷന്‍ ലൈന്‍ കോറൊണഗ്രാഫ്, എസ്.യു.ഐ.ടി., ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ഇന്ത്യ തുടങ്ങി ഏഴ് ഉപകരണങ്ങള്‍ ആദിത്യ എല്‍- 1 ല്‍ സജ്ജമാക്കും.

Related Articles

Check Also
Close
  • ..
Back to top button