Uncategorized

കുട്ടികള്‍ ഹോളിവുഡ് സിനിമ കണ്ടാല്‍ ജയില്‍ ശിക്ഷ

“Manju”

പ്യോങ്യാംഗ്: ഹോളിവുഡ് അടക്കം വിദേശ സിനിമകളും സീരിസുകളും കാണുന്ന കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പുമായി ഉത്തര കൊറിയ . നിയമം ലംഘിച്ച്‌ കുട്ടികള്‍ ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടാല്‍, അതിന് ഇടവരുത്തിയ മാതാപിതാക്കളെ ആറ് മാസം ലേബര്‍ ക്യാമ്പില്‍ പാര്‍പ്പിക്കുമെന്നും കുട്ടികള്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ നേരിടേണ്ടി വരുമെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയന്‍ സിനിമകളും നിയന്ത്രണത്തിന്റെ പരിധിയില്‍ വരും. വിദേശ മാദ്ധ്യമങ്ങള്‍ക്കും കലാസൃഷ്ടികള്‍ക്കും നേരത്തെ തന്നെ രാജ്യത്ത് വിലക്കുണ്ട്. കുട്ടികള്‍ വിദേശ സിനിമകളും മറ്റും കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് കടുത്ത താക്കീതായിരുന്നു ഇതിന് മുമ്ബ് നല്‍കിയിരുന്നത്. അതേ സമയം, നിയമം ലംഘിച്ച്‌ വിദേശ സിനിമകള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ഉത്തര കൊറിയയില്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button