Uncategorized

ജോര്‍ദാന്‍ രാജകുടുംബാംഗത്തിന്‌ മലയാളി വരന്‍

“Manju”

തൃശൂര്‍ : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചാവക്കാട് സ്വദേശിക്ക് ജോര്‍ദാന്‍ രാജകുടുംബത്തില്‍നിന്ന് വധു.ചാവക്കാട് തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റൗഫും ജോര്‍ദാന്‍ സ്വദേശിയായ ഹല ഇസാം അല്‍ റൗസനുമാണ് രാജ്യാതിര്‍ത്തികള്‍ ലംഘിച്ച പ്രണയകഥയിലെ നായികനായകന്മാര്‍. ദുബായിലെ ‘ബോഡി ഡിസെെന്‍ എന്ന ശരീര സൗന്ദര്യ വര്‍ധക സ്ഥാപനം നടത്തുകയാണ് റൗഫ്. ജോര്‍ദാനിലെ ‘ദര്‍ഖ അല്‍യൗംഎന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. നവമാധ്യമ പ്രണയം ഗൗരവമായതോടെ ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ റൗഫ് ജോര്‍ദാനിലെത്തി ഹലയെ കണ്ടു. തുടര്‍ന്ന് റൗഫ് ബാപ്പ ഹംസ ഹാജിയുമായി വിവാഹക്കാര്യം സംസാരിച്ചു. ആദ്യം ഹംസഹാജി വിസമ്മതിച്ചെങ്കിലും ഒടുവില്‍ മകന്റെ താല്‍പ്പര്യത്തിന് വഴങ്ങി. ജോര്‍ദാനില്‍പോയി ഹലയുടെ കുടുംബത്തിന്റെ സമ്മതം വാങ്ങലായിരുന്നു വലിയ കടമ്ബ. ജോര്‍ദാനിലെ ഹുസെെന്‍ രാജാവിന്റെ കുടുംബത്തിലെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ബാപ്പ അഭിഭാഷകനും ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തുള്ളയാളുമാണ്. തദ്ദേശീയര്‍ മാത്രം താമസിക്കുന്ന സര്‍ക്ക എന്ന നഗരത്തിലാണ് ഹലയുടെ വീട്. ജോര്‍ദാനികളും പലസ്തീന്‍ അഭയാര്‍ഥികളായ അറബികളും തമ്മില്‍ സാമൂഹ്യവിഭജനമുണ്ട്. സര്‍ക്ക നഗരത്തില്‍ തദ്ദേശീയമായ വലിയ സമ്ബന്ന അറബ് കുടുംബത്തില്‍ ചെന്ന് ഇന്ത്യക്കാരന്‍ പെണ്ണ് ചോദിച്ചത് അവരുടെ കുടുംബത്തില്‍ ഞെട്ടലുണ്ടാക്കി. ആദ്യം വീട്ടുകാര്‍ എതിര്‍ത്തു. ഹലയുടെ ശാഠ്യവും റൗഫിന്റെ സ്നേഹാര്‍ദ്രമായ ഇടപെടലിനുമൊടുവില്‍ സമ്മതം നല്‍കാന്‍ നിര്‍ബന്ധിതരായി.

2023 ജനുവരി 21നായിരുന്നു വിവാഹം. ചാവക്കാട്ടുനിന്ന് റൗഫിന്റെ ബാപ്പ ഉള്‍പ്പെടെ മുപ്പതോളംപേര്‍ ജോര്‍ദാനില്‍ പോയി. ഹലയുടെ അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. നവദമ്ബതികള്‍ കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയപ്പോഴാണ് കാര്യം നാടറിഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് ഇരുവരും ദുബായിലേക്ക് പോകും.

Related Articles

Check Also
Close
  • ….
Back to top button