KeralaLatestUncategorized

ബിഎസ്‌എന്‍എല്‍ സേവനകേന്ദ്രങ്ങളുടെ നടത്തിപ്പും കരാറുകാര്‍ക്ക്‌

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി : ബിഎസ്‌എന്‍എലിന്റെ 43 ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ പുറംകരാര്‍ നല്‍കാനൊരുങ്ങുന്നു. ഇടുക്കി, എറണാകുളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന ഭാഗങ്ങളിലെ കേന്ദ്രങ്ങളുടെ നടത്തിപ്പാണ് കരാര്‍ നല്‍കുക. 25നകം ടെന്‍ഡര്‍ നല്‍കാനാണ് നിര്‍ദേശം. ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സ്വയംവിരമിക്കലിനെ തുടര്‍ന്ന് വേണ്ടത്ര ജീവനക്കാരില്ലാത്ത കേന്ദ്രങ്ങളാണ് പുറംകരാര്‍ നല്‍കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അല്ലാത്ത സേവനകേന്ദ്രങ്ങളും കൈമാറുന്നവയുടെ പട്ടികയിലുണ്ട്.

സേവനകേന്ദ്രങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. ഏറ്റവും വരുമാനമുള്ള എറണാകുളം സൗത്ത്, ആലുവ, മൂവാറ്റുപുഴ, തൊടുപുഴ, തൃപ്പൂണിത്തുറ ഉള്‍പ്പെടെ 11 കേന്ദ്രങ്ങള്‍ ബിഎസ്‌എന്‍എല്‍ നേരിട്ടുനടത്തും. ബാക്കിയുള്ളവയുടെ നടത്തിപ്പ് കരാര്‍ കൊടുക്കും. മൂന്നാംവിഭാഗത്തിലെ ഏതാനും കേന്ദ്രങ്ങള്‍ മുമ്ബേതന്നെ പുറംകരാര്‍ നല്‍കിയിരുന്നു. എന്നാല്‍ മൂന്നാര്‍, കട്ടപ്പന തുടങ്ങി ലാഭത്തിലുള്ളതും നടത്തിപ്പിനാവശ്യമായ ജീവനക്കാരുള്ളതുമായ കേന്ദ്രങ്ങളും പുറംകരാര്‍ പട്ടികയിലുണ്ട്.

ആവശ്യത്തിന് ജീവനക്കാരുള്ള സേവനകേന്ദ്രങ്ങള്‍ പുറംകരാര്‍ കൊടുക്കേണ്ടതില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഈ നടപടി. ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന കേന്ദ്രങ്ങളാണ് പുറംകരാര്‍ നല്‍കുന്നതെന്നും കോവിഡ് പശ്ചാത്തലത്തില്‍ കരാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ബിഎസ്‌എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button