Uncategorized

ഫുജൈറയില്‍ കനത്ത മഴ; റോഡില്‍ വെള്ളം ഉയര്‍ന്നു

“Manju”

ഫുജൈറ: ഫുജൈറയുടെയും ഷാര്‍ജയുടെയും വിവിധ മേഖലകളില്‍ കനത്ത മഴ. റോഡുകളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. വാദികളില്‍നിന്ന് പ്രവഹിച്ച വെള്ളം റോഡിലെത്തിയതോടെയാണ് വാഹനഗതാഗതത്തെ ബാധിച്ചത്.
റോഡുകളിലൂടെ വെള്ളം പ്രവഹിക്കുന്ന വിഡിയോകള്‍ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ടു. ഷാം വാദിയില്‍നിന്ന് വെള്ളം കുതിച്ചുപായുന്ന വിഡിയോയും പങ്കുവെച്ചു. റോഡുകള്‍ നിറഞ്ഞ് വെള്ളം ഒഴുകുന്നതും കാണാം. വെള്ളം ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഫുജൈറയില്‍ ചില മേഖലയില്‍ ആലിപ്പഴവര്‍ഷവുമുണ്ടായി.

Related Articles

Back to top button