Uncategorized

വിനോദയാത്രയ്ക്ക് പോയതിന് പിന്നാലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

എറണാകുളത്ത് വാട്ടര്‍ തീം പാര്‍ക്കില്‍ 2 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

“Manju”

 

എറണാകുളം: ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍. കഴിഞ്ഞ മാസം വാടര്‍ തീം പാര്‍കിലെത്തിയ കുട്ടികളിലാണ് വ്യാപകമായി രോഗങ്ങള്‍ കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതല്‍ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്വിനോദയാത്രയ്ക്ക് പോയ 200 കുട്ടികളില്‍ പലര്‍ക്കും പലര്‍ക്കും വയറിളക്കവും ഛര്‍ദിയും ബാധിച്ചു. പനി മാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൂടുതല്‍ കുട്ടികള്‍ ചികിത്സ തേടിയത്തോടെയായിരുന്നു ഉറവിടത്തെ കുറിച്ചുള്ള അന്വേഷണമെന്നാണ് വിവരം.

ആലുവ, പനങ്ങാട് മേഖലിയിലെ മറ്റ് സ്‌കൂളിലെ കുട്ടികളും ആശുപത്രികളില്‍ ചികിത്സയിലുണ്ട്. വാടര്‍ തീം പാര്‍കില്‍ വെള്ളത്തിലിറങ്ങിയവര്‍ പനി വിട്ട് മാറിയിട്ടില്ലെങ്കില്‍ തുടര്‍ ചികിത്സ തേടണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button