Uncategorized

2000 വർഷങ്ങൾ പഴക്കമുള്ള രഥങ്ങളുടെ അവശിഷ്ടങ്ങൾ

“Manju”

2000 വർഷങ്ങൾ പഴക്കമുള്ള തടി രഥത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി . ബൾഗേറിയയിലെ കറനോവോയിലെ പുരാവസ്തു സമുച്ചയ ഗ്രാമത്തിലാണ് ഇത് കണ്ടെത്തിയത്.

ബൾഗേറിയയിലെ ഇസ്റ്റോറിചെസ്കി മുസെജ് നോവ സാഗോറ എന്ന മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകൻ വെസെലിൻ ഇഗ്നാറ്റോവിന്റെ നേതൃത്വത്തിലുള്ള സംഘമാണിത് കണ്ടെത്തിയത്.

വെങ്കലത്തിൽ പൊതിഞ്ഞതാണ് രഥത്തിന്റെ ഭാഗങ്ങൾ . ഇവയിൽ ത്രേസിയൻ പുരാണത്തിലെ രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . വർഷങ്ങളുടെ പഴക്കം ഉള്ളതു കൊണ്ട് തന്നെ ഇത് വളരെ അവ്യക്തമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ .

രഥത്തിനു 1800 മുതൽ 2000 വർഷത്തെ വരെ പഴക്കമാണ് ഉള്ളതെന്നാണ് നിഗമനം .രഥത്തിന് 1.2 മീറ്റർ വ്യാസമുള്ള നാല് വലിയ ചക്രങ്ങളുണ്ട്, വെള്ളി പൂശിയ ഇവ ഈറോസ് ദേവന്റെ ചെറിയ രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.രഥത്തിനടുത്തായി 2 കുതിരയുടെയും നായയുടെയും അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button