IndiaLatest

ഗൂഗിള്‍ പേ വഴി ഉപഭോക്താക്കള്‍ക്ക് വായ്പ സേവനം

“Manju”

ഇന്ന് മിക്ക പണമിടപാടുകള്‍ക്കും നമ്മള്‍ ആശ്രയിക്കാറുള്ളത് യുപിഐ ആണ്. അതില്‍ തന്നെ ഇന്ന് ഗൂഗിള്‍ പേ ആണ് ഏറ്റവും സ്വീകാര്യതയുള്ളത്. എന്തിനും ഏതിനും ഇന്ന് ഗൂഗിള്‍ പേ വഴിയാണ് നമ്മള്‍ എല്ലാവരും പണമിടപാടുകള്‍ നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍ ഗൂഗിള്‍ പേ വഴി വായ്പ എടുക്കാൻ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിള്‍ പേ വഴി വായ്പ എടുക്കാവുന്നത്. ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് ഈ വായ്പ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും വളരെ എളുപ്പമാണ്. മൊബൈല്‍ വഴി ഗൂഗിള്‍ പേയില്‍ തന്നെ എളുപ്പത്തില്‍ തന്നെ വായ്പ അപേക്ഷ പൂര്‍ത്തിയാക്കാൻ സാധിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.

വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ആപ്പില്‍ നിന്ന് പണം ലഭിക്കുകയുള്ളു. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. 36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. വായ്പ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭ്യമാകുക.

Related Articles

Back to top button