IndiaLatest

വാഹനാപകടം : ഖുശ്‌ബു തലനാരിഴയ്ക്ക് രക്ഷപെട്ടു

“Manju”

ശ്രീജ.എസ്

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ടാങ്കര്‍ ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ തകര്‍ന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഖുശ്ബു ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

കടലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടം ഉണ്ടായത്. അപകടം മനപ്പൂര്‍വമെന്ന് സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

Related Articles

Back to top button