Uncategorized

വ്യോമസേനയ്‌ക്കുള്ള ആദ്യ സി-295 വിമാനം

“Manju”

ന്യൂഡല്‍ഹി: വ്യോമസേനയ്‌ക്കായി നിര്‍മ്മിച്ച, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ആദ്യ സി – 295 യാത്രാ വിമാനം എയര്‍ബസ് വിമാനക്കമ്പനിയുടെ സ്പെയിനിലെ പ്ളാന്റില്‍ അവസാന മിനുക്ക് പണിയില്‍. ദക്ഷിണ സ്‌പെയിനിലെ സെവില്ലേ നഗരത്തിലുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കേന്ദ്രത്തില്‍ നിന്നുള്ള വിമാനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.

എയര്‍ബസ് വിദേശത്ത് നിര്‍മ്മിച്ച്‌ കൈമാറുന്ന 16 വിമാനങ്ങളില്‍ ആദ്യത്തേതാണിത്. 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനുമിടയില്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തും. 21,935 കോടി രൂപയുടെ കരാര്‍ പ്രകാരമുള്ള 56 വിമാനങ്ങളില്‍ 40 എണ്ണം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്‌ടോബറില്‍ തറക്കല്ലിട്ട ടാറ്റയുടെ പ്ളാന്റില്‍ നിര്‍മ്മിക്കും. സ്വകാര്യ കമ്പനി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനം 2026 സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്നു.

Related Articles

Back to top button