LatestUncategorized

ഇറാഖിലെ ഉബൈദിയൻ സംസ്കാരവും പല്ലിമനുഷ്യരും

“Manju”

ലോകത്തെ നിയന്ത്രിക്കുന്ന പല്ലിമനുഷ്യർ, തെളിവ് മറഞ്ഞിരുന്നത് ഇറാഖിൽ!..
സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയുമെല്ലാം പ്രശസ്തമാണല്ലോ ‘ഇല്യൂമിനാറ്റി’ എന്ന രഹസ്യ സംഘടന. ലോകത്തെ നിയന്ത്രിക്കുന്നതുതന്നെ അവരാണെന്നാണ് നിഗൂഢതാ സിദ്ധാന്തക്കാർ പറയുന്നത്.
അതുപോലെത്തന്നെ മറ്റൊരു കഥയുമുണ്ട്. പല്ലി മനുഷ്യരെപ്പറ്റിയാണത്. ഏതോ അന്യഗ്രഹത്തിൽനിന്നെത്തിയതാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള ഈ ജീവികൾ. ഭൂമിക്കടിയിൽ എവിടെയോ ഇപ്പോഴും രഹസ്യമായി അവ ജീവിക്കുന്നുണ്ട്.
പുറത്തേക്കിറങ്ങുമ്പോൾ അവർക്ക് മനുഷ്യന്റെ രൂപം സ്വീകരിക്കാനാകും. ലോകത്തിലെ പ്രധാന നേതാക്കളെയെല്ലാം നിയന്ത്രിച്ച് അവരുടെ ചൊൽപ്പടിക്കു നിർത്തി ഭൂമിയെ തങ്ങളുടെ കളിപ്പാവയാക്കിയവരാണ് പല്ലിമനുഷ്യരെന്നാണ് നിഗൂഢതാ സിദ്ധാന്തക്കാരുടെ വാദം.
മറ്റെല്ലാ നിഗൂഢ സിദ്ധാന്തങ്ങളെയും പോലെ ഇതിനെയും തള്ളിക്കളയുകയായിരുന്നു ഗവേഷകർ ചെയ്തത്. എന്നാൽ 101 വര്‍ഷം മുൻപ് ഇറാഖിലെ അൽ ഉബൈദ് എന്ന പുരാവസ്തുകേന്ദ്രത്തിൽനിന്നു ലഭിച്ച തെളിവുകൾ പല്ലിമനുഷ്യർ ലോകത്ത് ഉണ്ടായിരുന്നുവെന്നു സംശയം ജനിപ്പിക്കുന്നതാണ്.
ലോകത്തിലെ നാഗരികതയുടെ തുടക്കംതന്നെ പുരാതന ഇറാഖിലെ മെസപ്പൊട്ടേമിയയിൽ നിന്നാണെന്നാണു ഗവേഷകർ കരുതുന്നത്. സുമേറിയൻ നാഗരികതയാണ് അതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അവർക്കും മുൻപേ, ഇറാഖിൽ ജീവിച്ചിരുന്ന ഒരു വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങളാണ് 1919ൽ കണ്ടെത്തിയത്.
പുരാവസ്തു ഗവേഷകന്‍ ഹാരി റെഗിനാൾഡ് ഹാളിന്റെ നേതൃത്വത്തിൽ അൽ ഉബൈദ് പ്രദേശത്തു നടത്തിയ ഉദ്ഖനനത്തിൽ കണ്ടെത്തിയത് ഏകദേശം 7000 വര്‍ഷം പഴക്കമുള്ള വസ്തുക്കളായിരുന്നു. അതിലേറെയും പലതരം കളിമൺ പ്രതിമളായിരുന്നു.
അക്കൂട്ടത്തിലാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള പ്രതിമകളും കണ്ടെത്തിയത്. നീളമുള്ള തല, ഉരുണ്ട കണ്ണുകൾ, നീണ്ട മുഖം, പല്ലിയുടേതു പോലുള്ള മൂക്ക് തുടങ്ങിയവയായിരുന്നു പ്രതിമകളുടെ പ്രത്യേകതകൾ. പെൺ പ്രതിമകളായിരുന്നു കൂടുതലും. എല്ലാ പ്രതിമകൾക്കും തലയിൽ കിരീടമുണ്ടായിരുന്നു.
ചുമലുകളിൽ ഉയർന്നു നിൽക്കുന്ന തൊങ്ങലുകളോ ചിറകുകളോ പോലുള്ള അടയാളങ്ങളും. ഇവ മാത്രം ഒറ്റയ്ക്കു നിൽക്കുന്ന പ്രതിമകളായിരുന്നെങ്കിൽ പുരാതന ഈജിപ്തിലേതു പോലെ ദൈവങ്ങളുടേതാണെന്നു കരുതാമായിരുന്നു.
എന്നാൽ കുട്ടികൾക്കു പാലു കൊടുക്കുന്ന പല്ലിമനുഷ്യസ്ത്രീകളുടെ ശിൽപങ്ങളും ശിൽപങ്ങളും ഏറെയുണ്ടായിരുന്നു. കുട്ടികൾക്കും പല്ലിമനുഷ്യരുടെ രൂപമായിരുന്നു. അങ്ങനെയാണ് ഇവ ഭൂമിയിൽത്തന്നെയുണ്ടായിരുന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.
ബിസി 4000ത്തിനും 5500നും ഇടയിലായിരുന്നു ഉബൈദിയൻ സംസ്കാരം ഇറാഖിൽ നിലനിന്നിരുന്നത്. എന്നാൽ ഇവർ എവിടെനിന്നു വന്നു എന്നതുൾപ്പെടെ ഒരു വിവരവും സുമേറിയൻ രേഖകളിലും ലഭ്യമല്ല. ഇഷ്ടിക ഉപയോഗിച്ച് ‘ടി’ ആകൃതിയിലുള്ള വീടുകളിലായിരുന്നു ഇവരുടെ താമസം.
വിശാലമായ മുറ്റങ്ങളുമുണ്ടായിരുന്നു. പലതരം ശിൽപവിദ്യകളും നടത്തിയിരുന്നു. കനാലുകളും മറ്റും നിർമിച്ച് കൃഷിയും നടത്തിപ്പോന്ന ഈ വിഭാഗക്കാർക്ക് ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങള്‍ വരെയുണ്ടായിരുന്നു. ഉബൈദിയൻ സംസ്കാരത്തിൽപ്പെട്ട ചില ഗ്രാമങ്ങള്‍ പതിയെ നഗരങ്ങളായും രൂപപ്പെട്ടു. ഒട്ടേറെ ആരാധനാലയങ്ങളും നിർമിക്കപ്പെട്ടു. എറിഡു, ഉർ, ഉറൂക്ക് തുടങ്ങിയ പേരുകളിലാണ് ഈ നഗരങ്ങൾ അറിയപ്പെട്ടത്.
കൂട്ടത്തിൽ ഉർ ആണ് ആദ്യമായി ഇത്തരത്തില്‍ വികസിപ്പിക്കപ്പെട്ട നഗരം. ഉറിലും എറിഡുവിലും പല്ലിമനുഷ്യരുടെ പ്രതിമകൾ കണ്ടിരുന്നെങ്കിലും ഏറ്റവും കൂടുതൽ പ്രതിമകൾ കണ്ടെത്തിയത് ടെൽ അൽ ഉബൈദ് എന്ന പ്രദേശത്തായിരുന്നു. അരക്കിലോമീറ്റർ വ്യാസമുള്ള പ്രദേശത്ത് രണ്ട് മീറ്റർ ഉയരത്തിൽ നിലനിന്ന ഒരു കുന്നിൻ പുറമായിരുന്നു ഈ പ്രദേശം.
ഹാരി റെഗിനാൾഡ് നടത്തിയ തിരച്ചിൽ കണ്ടെത്തിയ പ്രതിമകളിൽ ചിലത് ഒരുതരം അധികാര ദണ്ഡ് കയ്യിൽ കരുതിയിരുന്നു. ഭരണത്തിന്റെയും നീതിയുടെയും അടയാളമായിരുന്നു അതെന്നാണു കരുതുന്നത്. ഉബൈദിയൻ സംസ്കാരത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരുന്നു പ്രതിമകളെന്നത് ഇതിൽനിന്നെല്ലാം വ്യക്തം.
പക്ഷേ ഇവ യഥാർഥത്തിൽ എന്താണ്? ഇന്നും ശരിയുത്തരം ആർക്കും അറിയില്ലെന്നതാണു സത്യം.

Related Articles

Back to top button