Uncategorized

റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

“Manju”

സിന്ധുമോൾ. ആർ

മോസ്‌കോ: റഷ്യയുടെ കൊറോണ വൈറസ് വാക്‌സിനായ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ പരീക്ഷണം നടക്കുന്ന മോസ്‌കോയിലെ 25 ക്ലിനിക്കുകളില്‍ എട്ടിലും പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു.

ഉയര്‍ന്ന ആവശ്യകതയും ഡോസുകളുടെ കുറവുമാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കാരണം. പലരും അവരുടെ ക്ലിനിക്കുകള്‍ക്ക് അനുവദിച്ച വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചു കഴിഞ്ഞതായാണ് സൂചന. നേരത്തെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം സ്പുട്‌നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ റെഡ്ഡീസ് ലബോറട്ടറീസ് നിര്‍ത്തിവെച്ചിരുന്നു. റെഡ്ഡീസ് ലബോറട്ടറീസാണ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ നടത്തുന്നത്.

ഇതിനിടയില്‍ കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ എല്ലാ മനുഷ്യരെയും സഹായിക്കുന്നതിന് ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. അയല്‍രാജ്യങ്ങള്‍ക്കായി ഇന്ത്യ രണ്ട് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ” യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതുപോലെ, കോവിഡ് മഹാമാരിക്കെതിരേ പോരാടുന്നതിന് മനുഷ്യരാശിയെ സഹായിക്കാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ഉപയോഗിക്കും.” – ശ്രീവാസ്തവ പറഞ്ഞു.

Related Articles

Back to top button