Uncategorized

കാട്ടായിക്കോണം തെങ്ങുവിള മഹാദേവീ ക്ഷേത്രം ഉത്സവം ഇന്ന് തുടങ്ങും

തെങ്ങുവിള മഹാദേവി ക്ഷേത്രത്തിലെ പൂയ മഹോത്സവം 4-ന് തുടങ്ങി 10-ന് സമാപിക്കും.

“Manju”

പോത്തൻകോട്: കാട്ടായിക്കോണം തെങ്ങുവിള മഹാദേവി ക്ഷേത്രത്തിലെ പൂയ മഹോത്സവം 4-ന് തുടങ്ങി 10-ന് സമാപിക്കും. 4-ന് രാവിലെ 9-ന് പൊങ്കാല, വൈകീട്ട് 6-ന് കഥകളി പുരസ്‌കാര ചടങ്ങ്. തെങ്ങുവിള ശ്രീമഹാദേവി ക്ഷേത്ര ട്രസ്റ്റിന്റെ 17-ാമത് കഥകളി പുരസ്‌കാരം കലാമണ്ഡലം രാജശേഖരന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. നൽകി ആദരിക്കുന്നു. രാത്രി 8.30-ന് മേജർസെറ്റ് കഥകളി. 5-ന് രാവിലെ 8.30-ന് ആയില്യം ഊട്ട്, രാത്രി 9-ന് ഗാനമേള. 6-ന് രാത്രി 7-ന് നാടകം, 9-ന് നാടൻപാട്ട്. 7-ന് രാത്രി 7.20-ന് തിരുവാതിരക്കളി, 9-ന് നാടകം. 8-ന് രാത്രി 8-ന് ഡാൻഡ്, 9-ന് രാവിലെ 10-ന് ബാലികപൂജ, രാത്രി 9-ന് നാടൻപാട്ട്. 10-ന് വൈകീട്ട് 6-ന് ആനപ്പുറത്തെഴുന്നള്ളിപ്പ് ഘോഷയാത്ര ചേങ്കോട്ടുകോണം ആനന്ദേശ്വരത്ത് നിന്നും ആരംഭിക്കുന്നു. വി.കെ.പ്രശാന്ത് എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്യും. 5.30-ന് ഭക്തി ഗാനാമൃതം, രാത്രി 7-ന് ഭക്തി ഗാനസുധ, 9-ന് രാഗമാല, 11-ന് മിമിക്‌സ്. വെളുപ്പിന് 4-ന് താലപ്പൊലി, വിളക്ക്. 5-ന് പൂത്തിരിമേളം.

Related Articles

Back to top button